ഉള്ളത് പറയാല്ലോ (ഉളളത് പറഞ്ഞാല്‍ ഉറുമിയും ചിരിക്കുമെന്നാ, എന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, ചിരിക്കുന്നവര്‍ ചിരിക്കട്ടെ), ഒരു ചെക്കന് ഒരു പെണ്ണ് കിട്ടാന്‍ വളരെ ഈസിയാണെന്നായിരുന്നൂ ഇതുവരെയുള്ള എന്‍റെ വിചാരം, അത് അങ്ങിനെ അല്ലാന്ന് മനസിലായത് എനിക്ക് പെണ്ണാലോചന തുടങ്ങിയപ്പോഴാ. അനിയത്തിയുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയത്ത്, നാട്ടില്‍ എവിടെ നോക്കിയാലും കല്യാണപ്രായം തികഞ്ഞ പെണ്‍കുട്ടികളേ ഉള്ളൂ, ഒരു നല്ല ചെക്കനെ കിട്ടാനില്ലാ. ഹാവൂ അപ്പോ എന്‍റെ നമ്പര്‍ വരുമ്പോ എന്തായാലും പേടിക്കേണ്ടാ, കല്യാണം കഴിക്കാന് തീരുമാനിച്ചാല്‍ അപ്പോള്‍ പെണ്ണ് കിട്ടും, അതിനുമാത്രംപെണ്‍പിള്ളേരിവിടെയുണ്ടല്ലോ, ഞാന്‍ ആശ്വസിച്ചൂ. അങ്ങിനെ അനിയത്തിയുടെകല്യാണം നല്ലരീതിയില്‍ കഴിഞ്ഞൂ, വേറെ ആരും ഇടക്ക് വന്ന് അഴിമതി കാണിക്കാത്തത് കൊണ്ട് അടുത്ത ടോക്കന്‍ എന്റേത് തന്നെ വന്നൂ.എന്ത് പറ്റീന്നറിയില്ലാ അന്ന് കണ്ട കല്യാണപ്രായം തികഞ്ഞ പെണ്‍കുട്ടികളെ ഒന്നിനേയും മഷിയിട്ട് നോക്കിയിട്ടും കാണാനില്ലാ, കണ്ടുകിട്ടിയതാണേല് നാളും ചേരില്ലാ. ഇപ്പോ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ക്ഷാമമാ ത്രേ.ഫഗവാനേ, ഇത്രയും നാളും നമ്പര് വീഴാത്തേന്‍റെ കുഴപ്പമായിരുന്നൂ, ഇപ്പോ?
എന്തിനേറെപ്പറയാന്‍ അങ്ങിനെ ഇരിക്കവേ ഒരു ദിവസം വീട്ടില്‍വിളിച്ചപ്പോഴാ അനിയത്തി പറയുന്നത് ഒരു വിവാഹാലോചന വന്നിട്ടുണ്ട്, നാളോക്കെ ചേരും, പെണ്ണ് എം.സി.ഏ. ക്ക് പഠിക്കുന്നൂ, പെണ്ണിന്‍റെ അച്ഛന് ഇവിടെ വന്നിരുന്നൂ, എന്‍റെ ഫോട്ടം, ഒക്കെ കാണിച്ചു ഇഷ്ടപ്പെട്ടൂഎന്നൊക്കെ. ആ കുട്ടിയുടെ ഒരു കൊച്ചച്ചന്‍ ഇവിടെ യൂ. ഏ യി ല് ഉണ്ടത്രേ,പുള്ളിക്കാരന്‍ എന്നെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ വരുമെന്ന്. ഇന്‍റര്‍വ്യൂ? ഫഗവാനേ, പഠിക്കുന്ന സമയത്തെപ്പോഴോ വൈവാ അറ്റന്‍റ്ചെയിതിട്ടുണ്ടേന്നല്ലാതേ, ഈ ഇന്റര്‍വ്യൂ ഒന്നും, നുമ്മാ പണ്ടേ ആ ടൈപ്പല്ലേ. അങ്ങിനെആ കുട്ടിയുടെ കൊച്ചച്ചനും രണ്ട് ബന്ധുക്കളും വന്നൂ, ഇന്‍റര്‍വ്യൂ ഒക്കെകഴിഞ്ഞു. ഹീസ്വരാ... ഇതിന്‍റെ റിസള്‍ട്ട് ഇനി ആരോട് ചോയിച്ചാലാ ഒന്ന്അറിയാന്‍ കഴ്യാ?. അടുത്ത ദിവസം, ആ കുട്ടിയുടെ ഫോട്ടോ എനിക്ക് മെയില്‍ ചെയ്യാനായി എന്‍റെ ഐഡി ചോതിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും എന്‍റെ വീട്ടില്‍ വിളിച്ചൂ, ഹാവൂ ഇന്‍റര്‍വ്യൂ പാസായെന്നാ തോന്നുന്നേ മനസിലൊരു ലഡ്ഡു പൊട്ടി. പിന്നെയുള്ള രണ്ട് ദിവസം ഫുള്‍ ടൈം എന്‍റെ ജീമെയില്‍ ഐഡി ഓണ്‍ലനില്‍ തന്നെ, എപ്പഴാ ഫോട്ടം വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ, ഇനിയിപ്പോ ഓഫ്ലൈനിലാണെങ്കില്‍ മെയിലിന് അകത്ത് കയറാന്‍ കഴിയാതെ പോയാലോ?.
എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഫോട്ടം വന്നൂ.വിവാഹാലോചനയുമായി ബന്ധപ്പെട്ട് ആദ്യമായി കാണുന്ന ഫോട്ടമാ. അപ്പോള്‍ തന്നെറിപ്ലേയും കൊടുത്തൂ, "Hi, I reeived your photo & I like it, I think we can proceed". റിപ്ലേ സെന്‍റായതിനു ശേഷമാ എന്തോ ഒരു പന്തികേട് ഫീല് ചെയിതത്, സെന്‍റ് മെയിലില്‍ പോയി ചെക്ക് ചെയിത് നോക്കി. പണ്ടാരം റിസീവിഡ് എന്നതില്‍ ഒരു ‘സി’ യുടെ കുറവ് (കീബോര്‍ഡ് ചതിച്ച ചതിയാണേ..... എന്‍റെ കീബോര്‍ഡ് ചതിയന്‍ കീബോര്‍ഡ്). ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയല്ലോ ഫഗവാനെ, ഇനിയിപ്പോ എന്നാ ചെയ്യും, എന്തോ ചെയ്യാനാ പറ്റിയത് പറ്റി. എന്തായാലും ഫോട്ടോ കണ്ട ഉടനേ തന്നെ വീട്ടില്‍വിളിച്ച് പറഞ്ഞൂ, ഇഷ്ടായെന്ന്, ശുഭസ്യ ശീക്രം എന്നല്ലേ, നുമ്മ ആയിട്ടെന്നാത്തിനാ അതൊക്കെ തിരുത്താന്‍ നില്‍ക്കുന്നേ. അമ്മ അത് ആകുട്ടിയുടെ വീട്ടില്‍ വിളിച്ച് പറഞ്ഞു, അടുത്ത ആഴ്ച്ച അവര്‍ ഇങ്ങോട്ട് വരാന്‍ തീര്‍മാനിക്കുകയും ചെയിതു.
രണ്ട് ദിവസം കഴിഞ്ഞപ്പോ അമ്മ പറഞ്ഞൂ “മോനേ, അത് ചിലപ്പോഴേ നടക്കൂ, അവര്‍ക്ക് ഒന്നൂടെ ഒന്ന് ആലോചിക്കണം എന്ന്”. “എന്താ കാര്യം” ഞാന്‍തിരക്കി, “മോന് തടി കുറവാണെന്നാ പെണ്ണിന്‍റെ കൊച്ചച്ചന്‍ പറഞ്ഞതെന്ന്, പിന്നെ മോനെ അവര്‍ നെറ്റില്‍ കണ്ടിരുന്നൂ അപ്പോള്‍ അവര്‍ക്കും അങ്ങിനെ തോന്നിയത്രേ”. ഫഗവാനേ, നെറ്റില്‍ കണ്ടൂ എന്ന് പറയുമ്പോ, ഇനിയിപ്പോ കൂട്ടത്തിലെ പിന്നോട്ട് പോയ ഫോട്ടം വല്ലതുമാണോ കണ്ടത്? അതും ആറാം മാസത്തിലൊക്കെ ഉള്ള ഫോട്ടം ആയിരിക്കോ? . ലഡ്ഡു ആണോ എന്നറിയില്ലാ മനസില്‍ എന്തൊ ഒന്ന് പൊട്ടി, ലഡു ആവാന്‍ വഴിയില്ലാ മധുരമില്ലാത്ത എന്തോ ഒന്നാ പോട്ടിയത്. പിന്നോട്ട് പോയത് പണിയായാ?അതോ ഇനിയിപ്പോ എന്‍റെ കഴിഞ്ഞ ബ്ലോഗായ, “ഒരു പ്രവാസിയുടെ മരണക്കുറിപ്പെ”ങ്ങാനംആ കുട്ടി വായിച്ചോ? അതായിരിക്കുമോ കാര്യം.അല്ലാതെ സാമാന്യം വേണ്ടതടിയൊക്കെ എനിക്കുണ്ടേ. മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍, ബ്ലോഗ് ഡിലീറ്റണമോ, സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ‘മഹത്തായ’ ആ രചനയെ നശിപ്പിച്ചാ മലയാള സാഹിത്യത്തോട് തന്നെ ഞാന്‍ ചെയ്യുന്ന ഒരു അപരാധമാവില്ലേ അത്? ഇല്ലാ ഞാനത് ചെയ്യില്ലാ..... .ഇനിയിപ്പോ അത് തന്നെ ആവുമോ കാരണം, അല്ലെങ്കില്‍ പിന്നെ എന്താവും ആ കാരണം എന്ന് അറിയാന്‍ തിടുക്കമായി. സംഗതി എന്തായാലും മുടങ്ങി, എന്നാപ്പിന്നെ കാരണം അറിയണമല്ലോ. ഉടനേ, ആ കുട്ടിക്ക്കാരണം ചോതിച്ച് കൊണ്ട് ഒരു നോട്ടീസ് ച്ചെ മെയിലയച്ചൂ. അവസാനം ഇങ്ങിനെ നിര്‍ത്തി, “ഈ റൌണ്ടില്‍ പുറത്തായാലും അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വിജയിക്കുന്നതിനും, ഈ റൌണ്ടിലെ, ജഡ്ജസിന്‍റെ വിലയേറിയ അഭിപ്രായം ആവശ്യമാണ് അത് അനുസരിച്ച് വേണമല്ലോ ഇനിയുള്ള പെര്‍ഫോമണ്‍സ് മെച്ചപ്പെടുത്താന്‍, അത്കൊണ്ട് ദയവായി സത്യസന്ധമായ ഒരു മറുപടി തരിക”. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ലാ, നെറ്റ് സ്ലോയാവുമ്പോ കൂട്ടത്തില്‍ റിപ്ലേ ഇല്ലാത്തവനായി ഇരുന്നിട്ടുണ്ട്, ഫഗവാനേ, ഇവിടെയും റിപ്ലേ ഇല്ലാത്തവനായി മാറോ? എന്‍റെ ക്ഷമ നശിച്ചു.പിന്നെ ഒന്നും ചിന്തിച്ചില്ല, ചിന്തിക്കാനും ഒരു മിനിമം ഫുദ്ധിയൊക്കെവേണ്ടെ, അടുത്ത മെയില്‍ വീണ്ടും അയച്ചൂ. “ഒരു മെയിലിന് റിപ്ലേ തരാനുള്ള മനസാക്ഷിയും പ്രതികരണശേഷിയും ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ പങ്കാളിയായികാണാന്‍ എനിക്കും താല്പര്യമില്ലാ, സോ ഗുഡ് ബൈ”. ഇതായിരുന്നൂ അതിന്‍റെ തങ്കച്ചുരുക്കം, അതോ രത്നച്ചുരുക്കമാണോ? എന്തോ ഒരു ചുരുക്കം, അല്ലപിന്നെ. ആ കുട്ടി തന്‍റെ സ്റ്റാന്‍റ് കീപ്പ് ചെയിതു, അതിനും മറുപടികിട്ടിയില്ലാ.
അങ്ങിനെ അതൊക്കെ മറന്ന് ഇരിക്കുമ്പോ ഒരു ദിവസം ദേ ആ കുട്ടി ഓണ്‍ലൈനില്‍, ഞാന്‍ പോയി ഒരു ഹായ് കൊടുത്തപ്പോ അവിടെന്നും ഒരു ഹായ് കിട്ടി. ഒരുകാഷ്വാലിറ്റി ചാറ്റിനുശേഷം, അങ്ങിനെ തന്നെ അല്ലേ പറയുന്നത്?, ഞാന്‍ ആ പഴയകാരണം തിരക്കി, അപ്പോള്‍ പറഞ്ഞൂ എനിക്ക് പൊക്കം കുറവാണെന്ന് അവളുടെകൊച്ചച്ചന്‍ പറഞ്ഞൂ അതാ കാരണമെന്നും (168 -169cm പൊക്കമൊന്നും പോരാ ഒരു കല്യാണം കഴിക്കാനെന്ന് എനിക്കപ്പോ ബോധ്യായി), മെയില്‍ ചെക്ക് ചെയ്യാത്തത് കൊണ്ടാ റിപ്ലേ തരാതിരുന്നതെന്നും. ഇത്രേം ദിവസം മെയില്‍ ചെക്ക് ചെയ്യാതിരിക്കുകയോ?, എന്തായാലും ഞാന്‍ വിശ്വസിച്ചതായി അനുഭവിച്ചു ച്ചെ അഭിനയിച്ചു.കൂട്ടത്തില്‍ നിന്ന് കിട്ടിയ ഗുണങ്ങളിലൊന്നാ വിശ്വസിച്ചതായി നന്നായി അഭിനയിക്കും ഞാന്‍. അവളുടെ വിവാഹം ഏറെക്കുറെ ഉറപ്പായെന്നും പറഞ്ഞൂ. ചെക്കന്‍റെ ജ്വാലി എന്താണെന്ന് തിരക്കി, ഡീറ്റെയിലായി അറിയാന്‍ ആഗ്രഹമുണ്ടായിരുന്നേലും ചോയിച്ചില്ലാ, കഷ്ട്കാലത്തിന്‍ അതെങ്ങാനം മുടങ്ങിയാ ഞാന്‍ മുടക്കിയതാണെന്ന് പറഞ്ഞാലോ, എന്നാത്തിനാ തേങ്ങാനിരുന്ന നായയുടെ തലയില്‍ മാങ്ങ വീണൊന്നൊക്കെ പറയിപ്പിക്കുന്നേ. ഈ ചൊല്ല് ഇവിടെ ചേരോ ആവോ, ഇപ്പ വിരല്‍ത്തുമ്പില്‍ ഇതേ വന്നുള്ളൂ. എന്തായാലും ആ കുട്ടിക്ക് നല്ലൊരു ഭാവി ജീവിതം ഞാന്‍ നേര്‍ന്നൂ. എനിക്ക് നല്ലൊരു പെണ്‍കുട്ടിയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാമെന്ന് ആ കുട്ടിയും പറഞ്ഞൂ. പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളേ. അങ്ങിനെ ആ ചാറ്റ് സുഖപര്യവസായിയായി അവസാനിച്ചൂ.
ഹെന്‍റീസ്വരാ.......... ടൈപ്പി ടൈപ്പി ഇതിപ്പോ ഒത്തിരിയായല്ലോ, ഒരു കാര്യംപറയാനും മറ്ന്നോയീ. ഈ ആലോചന ഫ്ലോപ്പിയായതിനു ചെ ഫ്ലോപ്പായതിനുശേഷം ഒരുദിവസം ഒരു ഫ്രണ്ടിന്‍റെ റൂമില്‍ ചെന്നപ്പോ അവിടെ ഒരു പ്രിന്‍റൌട്ടില്‍ ഈവര്‍ഷത്തെ വിഷു ഫലം കണ്ടു. ചുമ്മാ ഒന്ന് നോക്കിയതാ, രണ്ട് കാര്യങ്ങള്‍കണ്ടപ്പോ ഞാന്‍ ഞെട്ടി, 1) തിരുവോണം നക്ഷത്രക്കാര്‍ക്ക് വിവാഹാലോചന ഉടക്കും, 2) ആലോചിച്ചാലോചിച്ച് ഉറങ്ങും. ഇത്തരം കാര്യങ്ങളൊക്കെ നല്ലതാണെങ്കില്‍ അതില്‍ വിശ്വസിക്കുകയും, അതല്ലാ മോശമാണെങ്കില്‍ ഇതൊക്കെ പറ്റിപ്പാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്യുന്ന ഒരു നല്ല സ്വഭാവത്തിനുടമയാ ഞാന്‍, പക്ഷേ ഇതിപ്പോ അങ്ങിനെയങ്ങ് തള്ളിക്കളയാനും പറ്റണില്ലാ. ആദ്യത്തേത് ശര്യാ, ആലോചന ഉടക്കി, രണ്ടാമത്തേത്, കവി എന്താണ് ഉദ്ദ്യേശിച്ചതെന്ന് മനസിലായില്ലാ. ഞാന്‍ ആലോചിച്ചാലോചിച്ചുറങ്ങുമെന്നാണോ? അതോ എനിക്ക് വിവാഹമാലോചിച്ച് എന്‍റെ വീട്ടുകാര്‍ ഉറങ്ങുമെന്നാണോ? എന്തായാലും കാര്യം എന്‍റേതായത് കൊണ്ട് ഒരു റിസ്കെടുക്കാന്‍ ഞാന്‍ തയ്യാറായില്ലാ, അന്നുമുതല്‍ വീട്ടില്‍ മുടങ്ങാതെ എന്നുംവിളിക്കും ചിലദിവസങ്ങളില്‍ വിളി രണ്ട് നേരമാക്കി. വീട്ടുകാര്‍ ഉറങ്ങാന്‍പാടില്ലല്ലോ, ഞാനാരാ മുതല ചെ മുതല്
No comments:
Post a Comment